05/02/2025
#Kerala

ഉമ്മന്‍ ചാണ്ടിയെകള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു;ഗണേഷ് കുമാറിന്മന്ത്രി സ്ഥാനംനല്‍കരുതെന്ന്പ്രതിപക്ഷ നേതാവ്

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാനാണ് ഗണേഷ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കേരജയം പരിപാടിയുടെ പേരില്‍ ധൂര്‍ത്ത് നടക്കുകയാണ്. ഖജനാവില്‍ നയാ പൈസയില്ലത്തപ്പോഴാണ് പരിപാടി. ഗുരുതരമായ ധനപ്രതിസന്ധിയാണ് സംസ്ഥാനത്ത്. ശമ്പളവും പെന്‍ഷനും മുടങ്ങുന്നു. സര്‍ക്കാര്‍ പ്രചാരണം പാര്‍ട്ടി ചെലവില്‍ അറിയിക്കട്ടെ. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് ഇത്.

ശശി തരൂരിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. ഹമാസ് ഭീകരരെന്ന പരാമര്‍ശം ശശി തരൂര്‍ തന്നെ വിശദീകരിച്ചു. സ്വതന്ത്ര പലസ്തീന്‍ എന്ന നിലപാട് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *