29/04/2024
#Kerala

തൃശൂരില്‍ കെ മുരളീധരന്വേണ്ടി പ്രചരണത്തിനിറങ്ങിഡി. കെ ശിവകുമാര്‍; വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു

ദേശീയ നേതാക്കളെ കളത്തില്‍ ഇറക്കി പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. തൃശൂരില്‍ കെ മുരളീധരന് വേണ്ടി ഡി. കെ ശിവകുമാര്‍ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആഞ്ഞടിച്ചു.

പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാന്‍ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് സ്റ്റാര്‍ പ്രചാരകനായ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോണ്‍ഗ്രസ് പ്രചാരണം. താരപ്രചാരകന്റെ വരവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇളകി മറിഞ്ഞു. പിന്നാലെ പൊതുസമ്മേളന വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ ഡി കെ ശിവകുമാര്‍ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു വിമര്‍ശനം.

കര്‍ണാടകത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ജെഡിഎസ്. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പവും. ഇടതു സര്‍ക്കാരാണോ അതോ എന്‍ഡിഎ സര്‍ക്കാരാണോ കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡി കെ ശിവകുമാറിന്റെ വെല്ലുവിളി.

അതിനിടെ ഡികെ ശിവകുമാറിന്റെ പരിപാടിയോടനുബന്ധിച്ച് കെട്ടിയ കൊടിതോരണങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചത് തര്‍ക്കങ്ങള്‍ക്കിടയാക്കി. നിരീക്ഷകര്‍ അഴിച്ചുമാറ്റിയ കൊടി തോരണങ്ങള്‍ പ്രവര്‍ത്തകര്‍ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് നീക്കം ചെയ്യാനുള്ള നടപടി ഉപേക്ഷിച്ചു.

Leave a comment

Your email address will not be published. Required fields are marked *