20/04/2024
#Uncategorized

ഇ പിക്കെതിരായ ആരോപണം; നിലപാടു വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

ഇ പിക്കെതിരായ ആരോപണം; നിലപാടു വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

നേരത്തെ നടത്തിയ പ്രസ്താവനക്കെതിരെ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു വിശദീകരണം

മലപ്പുറം: ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ നിലപാടു വിശദമാക്കി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

നേരത്തെ നടത്തിയ പ്രസ്താവനക്കെതിരെ പാര്‍ട്ടിയില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ആഭ്യന്തര പ്രശ്‌നം ആണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചു. ആഭ്യന്തര പ്രശ്‌നം എന്ന് മറുപടി പറഞ്ഞു. ചോദ്യത്തിനുള്ള മറുപടിയെ പ്രസ്താവനയായി ചിത്രികരിക്കുകയായിരുന്നു.

ചോദ്യവും ഉത്തരവും ലാപ്‌ടോപ്പില്‍ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇപിക്കെതിരായ ആരോപണത്തില്‍ ആന്വേഷണം വേണം. ഗൗരവമുള്ള ആരോപണമാണിത്. ഈ വിഷയത്തില്‍ ലീഗില്‍ രണ്ടഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം ആഭ്യന്തര വിഷയമെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോട് വിയോജിച്ചു നേതാക്കള്‍ രംഗത്തെത്തിയിരുന്നു.ജയരാജന്‍ വിഷയത്തില്‍ ഇടപെടില്ല എന്നായിരുന്നു നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അനീതിക്കെതിരെ മിണ്ടണമെന്ന് കെ പി എ മജീദ് വ്യക്തമാക്കി. പി കെ ഫിറോസും സി പി എമ്മിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *