29/03/2024
#Kasaragod

സുന്നത്ത്, കുസുമം സംയുക്ത കാമ്പയിന് ജില്ലയിൽ ഉജ്ജ്വല  തുടക്കം

സുന്നത്ത്, കുസുമം സംയുക്ത കാമ്പയിന് ജില്ലയിൽ ഉജ്ജ്വല  തുടക്കം

 

കാസർഗോഡ് :
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മുഖപത്രമായ ‘സുന്നത്ത് മാസിക, കുസുമം ബാലമാസിക എന്നിവയുടെ ക്യാമ്പയിൻ ആചരിക്കുന്നു
‘എന്റെ കുടുംബത്തിന് സുന്നത്ത് എന്റെ കുട്ടിക്ക് കുസുമം’ എന്ന പ്രമേയത്തിൽ ജില്ലയിലെ മദ്രസകൾ കേന്ദ്രീകരിച്ച് നവംബർ 15 മുതൽ 30 വരെ ആചരിക്കുന്ന ക്യാമ്പയിൻ്റ ജില്ലാതല ഉൽഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളംകോട് അബ്ദുൽ ഖാദർ മദനി നിർവഹിച്ചു .
ക്യാമ്പയിൻ വിജയിപ്പിക്കാൻ എസ്.ജെഎം ജില്ലാ കമ്മിറ്റി വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു ടാർഗറ്റ് മറികടക്കുന്ന മദ്രസകൾക്കും റെയ്ഞ്ചുകൾക്കും വിവിധ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട് ജില്ലാ സുന്നി സെന്ററിൽ ചേർന്ന ജില്ലാ മാഗസിൻ സമിതി യോഗത്തിൽ ഇബ്രാഹിം കുട്ടി സഅദി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഇല്യാസ് മൗലവി ഉത്ഘാടനം ചെയ്തു അഷ്‌റഫ്‌ സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *