16/04/2024
#Uncategorized

കാസര്‍കോട് സുന്നി സെന്റര്‍ നവീകരണ പ്രഖ്യാപനവും മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷിക സംഗമവും അഞ്ചിന്

കാസര്‍കോട് സുന്നി സെന്റര്‍ നവീകരണ പ്രഖ്യാപനവും
മഹ്ളറത്തുല്‍ ബദ്രിയ്യ വാര്‍ഷിക സംഗമവും അഞ്ചിന്

കാസര്‍കോട്  : ജില്ലയുടെ സുന്നി പ്രാസ്ഥാനിക ആസ്ഥാനമായ ജില്ലാ സുന്നി സെന്റര്‍ നവീകരണ പ്രഖ്യാപനവും മഹളറത്തുല്‍ ബദിരിയ്യ വാര്‍ഷിക സംഗമവും ജനുവരി അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് കാസര്‍ോകട് പുതിയ ബസ്്സ്റ്റാന്റിലെ സുന്നി സെന്റര്‍ മസ്ജിദില്‍ നടക്കും.
സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പേരോട് അബ്ദു റഹ്‌മാന്‍ സഖാഫി നേതൃത്വം നല്‍കും.

ഒരു കോടി രൂപ ചെലവിലാണ് സുന്നി സെന്റര്‍ നവീകരണം നടക്കുന്നത്. കേരള മുസിലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ സോണ്‍, ഡിവിഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കു പുറമെ എല്ലാ യൂണിറ്റില്‍ നിന്നും മൂന്ന് വീതം പ്രതിനിധികള്‍ സംഗമത്തില്‍ സംബന്ധിക്കും. എസ് ജെ എം, എസ്. എം എ ജില്ലാ, മേഖലാ, റൈഞ്ച് പ്രതിനിധികളും പങ്കെടുക്കും.

ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കണ്‍വീനര്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതം പറഞ്ഞു. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇല്ല്യാസ് കൊറ്റുമ്പ അബ്ദുല്‍ റഷീദ് സഅദി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *