28/03/2024
#Uncategorized

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.5 ജി സേവനം യുവാക്കള്‍ക്ക് വലിയ അവസരമൊരുക്കുമെന്ന് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും .രാജ്യം 5ജി ശക്തിയില്‍ മുന്നോട്ടാണ്. വികസനത്തിനുള്ള വഴി തുറക്കും. ആദ്യ സേവനം 13 നഗരങ്ങളില്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ളതാണ് ഇന്റര്‍നെറ്റ് സേവനം.(narendra modi about benifits of 5g)

5 ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്രദിനമാണ് ഇത് . ഇത് വികസനത്തിലേക്കുള്ള തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ 13 ഇന്ത്യന്‍ നഗരങ്ങളിലാകും സേവനം ലഭ്യമാകുക. കേരളത്തില്‍ അടുത്ത വര്‍ഷമേ 5ജി സേവനം ലഭ്യമാകൂ.

ന്യൂഡല്‍ഹി, ജാംനഗര്‍, ചണ്ഡിഗഢ്, ചെന്നൈ, കൊല്‍ക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5ജി എത്തുന്നത്. ഈ നഗരങ്ങളില്‍ ഇന്നുമുതല്‍ തന്നെ അതിവേഗസേവനം ലഭ്യമാകുമെന്ന് എയര്‍ടെല്‍ അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.

തുടക്കത്തില്‍ താരിഫില്‍ മാറ്റമുണ്ടാകില്ല. 4ജിയുടെ താരിഫില്‍ തന്നെയാകും 5ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയന്‍സ് ജിയോയുടെ മുകേഷ് അംബാനി, എയര്‍ടെല്ലിന്റെ സുനില്‍ ഭാരതി, വൊഡാഫോണ്‍ ഐഡിയയുടെ കുമാര്‍ മംഗളം ബിര്‍ള എന്നിവരെല്ലാം ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *