19/04/2024
#Muhimmath

മുഹിമ്മാത്ത്‌ മീലാദ് ഫെസ്റ്റ് “മീം” ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

മുഹിമ്മാത്ത്‌ മീലാദ് ഫെസ്റ്റ് “മീം” ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.

ഡോ കോയ കാപ്പാട് വേദിയിൽ മുഖ്യഥിതിയാകും മുഹമ്മദലി കിനാലൂർ വിഷയവതരണം നടത്തും.

 

പുത്തിഗെ:മുഹിമ്മാത്ത്‌ മീലാദ് ഫെസ്റ്റ് മീം ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. റബീഉൽ അവ്വൽ ഒന്ന് മുതൽ രണ്ട് ഘട്ടങ്ങളിലായി നടന്ന പരിപാടികളുടെ ഫൈനൽ മത്സരങ്ങൾക്കാണ് ഇന്ന് തിരശ്ശില ഉയരുന്നത്. മുഹിമ്മാത്ത്‌ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രിൻസിപ്പൾ സയ്യിദ് ഹസ്സനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും.ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ ഉസ്താദ് കോയ കാപ്പാട് വേദിയിൽ മുഖ്യ അഥിതിയാകും. സിറാജ് എഡിറ്റർ മുഹമ്മദലി കിനാലൂർ മുഖ്യ പ്രഭാഷണം നടത്തും.

നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ നൂറ്റി അമ്പതിലേറെ പരിപാടികളിലായി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ മാറ്റുരക്കും.

Leave a comment

Your email address will not be published. Required fields are marked *