25/04/2024
#Kerala

വിദ്യർഥികൾ ഇനി മത്സരപ്പരീക്ഷകൾക്കൊരുങ്ങും

വിദ്യർഥികൾ ഇനി മത്സരപ്പരീക്ഷകൾക്കൊരുങ്ങും

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളെ മത്സരപ്പരീക്ഷകൾക്ക് തയ്യാറാക്കാൻ വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) യുടെ പ്രീകോച്ചിംഗ് സെന്ററുകൾ ഒരുങ്ങുന്നു. പദ്ധതിയുടെ 2022-23 വർഷത്തെ ലോഞ്ചിംഗ് ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു.

സ്കൂൾ വിദ്യാർത്ഥികളിൽ മത്സര പരീക്ഷകളോട് ആഭിമുഖ്യം വളർത്തുന്നതിന് കഴിഞ്ഞ12 വർഷമായി വിവിധ പദ്ധതികൾ വെഫിക്കു കീഴിൽ നടക്കുന്നുണ്ട്. യു എസ് എസ്, എൻ എം എം എസ്, എൻ ടി എസ് ഇ പരീക്ഷകൾക്ക് വിദ്യാർഥികളെ ഒരുക്കി പി എസ് സി, യു പി എസ് സി പരീക്ഷകൾക്ക് അവരെ ഒരുക്കുകയാണ് പ്രീ കോച്ചിംഗ് സെന്ററുകളുടെ ലക്ഷ്യം. താത്പര്യമുള്ള സ്കൂളുകളുമായി ചേർന്നാണ് നിലവിൽ കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നത്

കൃത്യമായ സിലബസിന്റെയടിസ്ഥാനത്തിൽ വിദഗ്ധരായ പരിശീലകരുടെ ക്ലാസുകളും മാതൃകാ പരീക്ഷകളും ശില്പശാലകളും കൃത്യമായ ഇടവേളകളിൽ കോഴ് സിൻ്റെ ഭാഗമായി നടക്കുന്നു. ചെമ്മാട് ഖുതുബുസ്സമാനിൽ നടന്ന ലോഞ്ചിംഗ് ചടങ്ങിൽ പ്രീ കോച്ചിംഗ്‌ സെന്ററിന്റെ അക്രഡിറ്റേഷൻ ലെറ്റർ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് ഇ പ്രിൻസിപ്പൽ മുഹമ്മദ് അശ്റഫ് പി എസിന് കൈമാറി. വൈസ് പ്രിൻസിപ്പൽ കുഞ്ഞിമുഹമ്മദ് എം, മുഹമ്മദ് ഹാരിസ് തിരൂരങ്ങാടി, പി കെ അബ്ദുസ്സമദ് യൂണിവേഴ്സിറ്റി, സി കെ എം റഫീഖ് ചുങ്കത്തറ പങ്കെടുത്തു. പ്രീ കോച്ചിംഗ്‌ സെന്ററുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8281149326, 9633687336

Leave a comment

Your email address will not be published. Required fields are marked *