19/04/2024
#Uncategorized

ഡല്‍ഹി കലാപക്കേസ്: ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ജയില്‍ മോചിതനായി

ഡല്‍ഹി കലാപക്കേസ്: ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ജയില്‍ മോചിതനായി

സഹോദരിയുടെ വിവാഹം പരിഗണിച്ച് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് ഉമര്‍ പുറത്തിറങ്ങിയത്.

ന്യൂഡല്‍ഹി : ഡല്‍ഹി കലാപക്കേസില്‍ യു എ പി എ ചുമത്തി തടവിലാക്കപ്പെട്ട ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ജയില്‍ മോചിതനായി. ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് ഉമര്‍ പുറത്തിറങ്ങിയത്.

സഹോദരിയുടെ വിവാഹം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെ ഏഴോടെ ഉമര്‍ പുറത്തിറങ്ങിയതായി തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്.

2020ല്‍ നടന്ന ഡല്‍ഹി കലാപ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രില്‍ 22നാണ് ഉമറിനെതിരെ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ 18 വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. 2020 സെപ്തംബര്‍ 13നാണ് പോലീസ് ഉമര്‍ ഖാലിദിനെ കസ്റ്റഡിയിലെടുത്തത്.

Leave a comment

Your email address will not be published. Required fields are marked *