26/04/2024
#Uncategorized

ലഹരി വ്യാപനത്തിനുള്ള കാരണം സർക്കാരിൻ്റെ തെറ്റായ നയം; എസ് എസ് എഫ് 

ലഹരി വ്യാപനത്തിനുള്ള കാരണം സർക്കാരിൻ്റെ തെറ്റായ നയം; എസ് എസ് എഫ്

മുള്ളേരിയ: ലഹരിക്കെതിരെ കോടികൾ ചെലവഴിച്ച് ക്യാമ്പയിൻ നടത്തിയത് കൊണ്ടൊന്നും ലഹരി വ്യാപനത്തെ തടയാനാകില്ലെന്നും ആത്മാർത്ഥമായ ഇടപെടലാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ  സ്റ്റുഡൻ്റ്സ് കൗൺസിൽ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ പ്രതിഷേധങ്ങളെ വക വെക്കാതെ കേവല ലാഭത്തിന് വേണ്ടി മദ്യശാപ്പുകൾ തുറന്ന് പ്രവർത്തിക്കുകയാണ്. ലഹരി ഉൽപ്പന്നങ്ങൾ ഗ്രാമങ്ങളിൽ പോലും സുലഭമാണ്.
ഇത്തരത്തിൽ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ലഹരി മുക്ത കേരളം എന്ന പരസ്യങ്ങളല്ല, അത് പുലരാനുള്ള നിയമ നടപടികളാണ് സർക്കാറിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
കൗൺസിൽ കൂട്ടിച്ചേർത്തു
സഫ് വാൻ ഹിമമിയുടെ അധ്യക്ഷതയിൽ സയ്യിദ് അഷ്റഫ് തങ്ങൾ അസ്സഖാഫ് ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് സഖാഫി എരോൽ, തസ്‌ലീം കുന്നിൽ സംബന്ധിച്ചു.
ഭാരവാഹികൾ:
പ്രസിഡന്റ് നൗഷാദ് ഹിമമി മാസ്തികുണ്ട്, ജനറൽ സെക്രട്ടറി ഇർഷാദ് മയ്യളം, ഫിനാൻസ് സെക്രട്ടറി സാബിത്ത് ഹിമമി സഅദി കൊമ്പോട്, സെക്രട്ടറിമാരായി സയ്യിദ് സ്വാലിഹ് അഹ്ദൽ ആദൂർ അഷ്റഫ് സഖാഫി അഡൂർ , ഹാഫിസ് സജ്ജാദ് ഹിമമി സഖാഫി ആദൂർ , അബ്ദുൽ ഹമീദ് ഫാളിലി മയ്യളം ശാഹിദ്  ഹികമി പൊവ്വൽ , ശഫീഖ് ദേലംപാടി, അഷ്റഫ് മൂലടുക്കം, റിനാസ് ബെള്ളിപ്പാടി, ശാഹുൽ ഹമീദ് സഅദി യെയും തിരഞ്ഞെടുത്തു യോഗം ഉമൈൽ ഹിമമി സ്വാഗതവും, ഇർഷാദ് മയ്യളം നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *