29/04/2024
#Kerala

സംസ്ഥാനത്തിന്3,000 കോടി രൂപകടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം – കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടിയാണ് കേരളം ചോദിച്ചതെങ്കിലും വായ്പാ പരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുന്‍കൂര്‍ അനുമതി നല്‍കിയിരിക്കുന്നത്കടമെടുക്കാന്‍ അനുവദിച്ചതുക വായ്പാ പരിധിയില്‍ നിന്നും കുറയ്ക്കും.

ഈ വര്‍ഷം കേരളം 56583 കോടി കടമെടുത്തിട്ടുണ്ട്. അതില്‍ 37572 കോടി കടമെടുത്തത് പൊതുവിപണിയില്‍ നിന്നാണ്. അടുത്തവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ സാധിക്കുക 33597 കോടിയാണെന്നും ഇപ്പോള്‍ കേരളം കടമെടുക്കുന്നത് ഒരുമാസം 3642 കോടിയാണെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം ക്ഷേമപെന്‍ഷന് പണം കണ്ടെത്താന്‍ സഹകരണ ബേങ്കുകളില്‍ നിന്ന് 2000 കോടിരൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്നരവര്‍ഷത്തിനുള്ളില്‍ മൂന്നാം തവണയാണ് സമാന ആവശ്യത്തിനായി സര്‍ക്കാര്‍ സഹകരണ ബേങ്കുകളെ ആശ്രയിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ കുടിശ്ശികയാണ്. ഒരുവര്‍ഷത്തെ വായ്പ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പലിശമാത്രം നല്‍കി ഒരുവര്‍ഷം കൂടി കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു

Leave a comment

Your email address will not be published. Required fields are marked *