28/03/2024
#Uncategorized

ആദിവാസി യുവാവിന് 5000 രൂപ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമം; പണം മടക്കി അയച്ച് വീട്ടുകാര്‍

ആദിവാസി യുവാവിന് 5000 രൂപ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമം; പണം മടക്കി അയച്ച് വീട്ടുകാര്‍

നിരാഹാര സമരം ചെയ്ത സരുണിന്റെ മാതാപിതാക്കളുടെ ആരോ​ഗ്യ ചിലവ് വഹിക്കുന്നതിന് വനം വകുപ്പ് നൽകുന്ന സഹായമെന്ന് പറഞ്ഞായിരുന്നു പണം നൽകിയത്

 

ഇടുക്കി: ആദിവാസി യുവാവിന് 5000 രൂപ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമം; പണം മടക്കി അയച്ച് വീട്ടുകാര്‍. 5,000 രൂപയാണ് നൽകിയത്. വീട്ടുകാർ പണം മടക്കി അയച്ചു.നിരാഹാര സമരം ചെയ്ത സരുണിന്റെ മാതാപിതാക്കളുടെ ആരോ​ഗ്യ ചിലവ് വഹിക്കുന്നതിന് വനം വകുപ്പ് നൽകുന്ന സഹായമെന്ന് പറഞ്ഞായിരുന്നു പണം നൽകിയത്. സമരസമിതി നേതാവ് മോഹനന്റെ അക്കൗണ്ടിലേക്ക് വൈൽഡ് ലൈഫ് വാർഡന്റെ അക്കൗണ്ടിൽ നിന്നാണ് പണം അയച്ചത്. ​ഗൂഗിൾ പേ വഴിയാണ് പണം കൈമാറിയത്. സസ്പെൻഷൻ ആകുന്നതിനു തൊട്ട് മുമ്പായിരുന്നു പണം നൽകിയത്. മകനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുണിന്റെ മാതാപിതാക്കള്‍ കിഴക്കാനം ഫോറസ്റ്റ് സ്‌റ്റേഷനു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുൽ ഉൾപ്പടെ ഏഴുപേരെ സസ്പെൻഷൻ ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *