25/04/2024
#Kerala

രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെട്ടു 

രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെട്ടു

മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം അയച്ച കത്ത് പുറത്തു വന്നു

 

തിരുവനന്തപുരം | സര്‍ക്കാറിനെതിരെ പോരിനിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്ത് പുറത്തു വന്നു.

2020 ഡിസംബറിലാണ് ഗവര്‍ണര്‍ ഈ കത്തയച്ചത്. അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം സേവനപരിചയം ഉള്ളവര്‍ക്കു വേണ്ടിയായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ. രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്

Leave a comment

Your email address will not be published. Required fields are marked *