19/04/2024
#Uncategorized

മുഹിമ്മാത്ത് അഹ്ദൽ മഖാം ഉറൂസ് മുബാറക് : ഉപ്പള സോണിൽ പ്രചാരണ സമിതിയായി

മുഹിമ്മാത്ത് അഹ്ദൽ മഖാം ഉറൂസ് മുബാറക് :
ഉപ്പള സോണിൽ പ്രചാരണ സമിതിയായി

 

ഉപ്പള :2023 മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌ ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി സോങ്കാലിൽ ഉപ്പള സോൺ കൺവെൻഷൻ സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ,എസ്.വൈ.എസ് ,എസ്.എസ്.എഫ് സംഘടനകളുടെ ഭാരവാഹികൾ സംബന്ധിച്ച പരിപാടിയിൽ മുഹിമ്മാത്ത് സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ വിഷയാവതരണം നടത്തി.എം.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഉപ്പള സോൺ പ്രചാരണ സമിതിക്ക് രൂപം നൽകി.ഭാരവാഹികൾ :എം.പി മുഹമ്മദ് (ചെയർമാൻ ),സയ്യിദ് യാസീൻ തങ്ങൾ, അബ്ദുൽ റഹീം സഖാഫി ചിപ്പാർ,അനസ് സിദ്ധീഖി ഷിറിയ കുന്നിൽ,സിദ്ധീഖ് ലത്തീഫി ചിപ്പാർ ,ഇബ്രാഹിം ഹാജി കുബണൂർ ,ഹമീദ് ഹാജി കല്പന, ഷഫീഖ് സഖാഫി,അബ്ദുസ്സലാം മുസ്‌ലിയാർ സുങ്കതക്കട്ട(വൈ.ചെയർമാൻ),യൂസുഫ് സഖാഫി കനിയാല (ജന.കൺവീനർ),സ്വാദിഖ് ആവളം, മുസ്തഫ മുസ്‌ലിയാർ ബായാർ,ലത്തീഫ് സഖാഫി ബേക്കൂർ,മജീദ് സഅദി സുബ്ബായികട്ട ,അൻവർ സഖാഫി ഷിറിയ കുന്നിൽ ,ആസിഫ് ഹിമമി കായർകട്ട , ശരീഫ് ബായാർ, ഫാറൂഖ് കുബണൂർ(ജോ.കൺവീനർ), കെ.എം അബ്ദുല്ല ഹാജി സോങ്കാൽ(ഫിനാൻസ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും ,മുഹമ്മദ് സഖാഫി സോങ്കാൽ (ഉപ്പള),സവാദ് സഖാഫി (ബന്തിയോട്),ശരീഫ് സഅദി (ചേവാർ),ബദ്‌റുൽ മുനീർ സഖാഫി(പൈവളിഗെ),ഖലീൽ മദനി ആവളം (ബായാർ) എന്നിവരെ സർക്കിൾ കോർഡിനേറ്റർമാരായും തിരഞ്ഞെടുത്തു

Leave a comment

Your email address will not be published. Required fields are marked *