18/04/2024
#Uncategorized

കാറില്‍ ചാരി നിന്നതിന് മര്‍ദനം; പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കും: ഡിജിപി അനില്‍കാന്ത്

കാറില്‍ ചാരി നിന്നതിന് മര്‍ദനം; പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കും: ഡിജിപി അനില്‍കാന്ത്

 

ഇക്കാര്യം അന്വേഷിക്കാന്‍ എഡിജിപി അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനില്‍കാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

തിരുവനന്തപുരം |  തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് കുട്ടിയെ മര്‍ദിച്ച കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. ഇക്കാര്യം അന്വേഷിക്കാന്‍ എഡിജിപി അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അനില്‍കാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം നടപടിയില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തലശേരി എഎസ്പി നിധിന്‍ രാജ് പറഞ്ഞു. കുട്ടിക്ക് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോള്‍ തന്നെ പോലീസ് ഇടപെട്ടു. ഏത് വാഹനമാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പ്രതിയുടെ വാഹനം തിരിച്ചറിഞ്ഞ ഉടനെ നടപടികളെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. നിയമവഴിയേ തന്നെ മുന്നോട്ടുപോകുമെന്നും എഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദി(22)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Leave a comment

Your email address will not be published. Required fields are marked *