18/04/2024
#Uncategorized

മുഹിമ്മാത്ത് അഹ്ദൽ മഖാം ഉറൂസ് മുബാറക് : മുള്ളേരിയയിൽ പ്രചാരണ സമിതിയായി

മുഹിമ്മാത്ത് അഹ്ദൽ മഖാം ഉറൂസ് മുബാറക് :
മുള്ളേരിയയിൽ പ്രചാരണ സമിതിയായി

മുഹിമ്മാത്ത് അഹ്ദൽ മഖാം ഉറൂസ് മുബാറകിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി നടന്ന മുള്ളേരിയ സോൺ കൺവെൻഷൻ എസ്.വൈ.എസ് ജില്ലാ ദഅവാ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം ഉത്ഘാടനം ചെയ്യുതു.

മുള്ളേരിയ : 2023 മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌ ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി മുള്ളേരിയ അഹ്ദലിയ്യ സെന്ററിൽ മുള്ളേരിയ സോൺ കൺവെൻഷൻ സംഘടിപ്പിച്ചു .എസ് .വൈ .എസ് ജില്ലാ ജില്ലാ ദഅവാ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം ഉത്ഘാടനം ചെയ്തു .മുഹിമ്മാത്ത് സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ വിഷയാവതരണം നടത്തി.കേരള മുസ്‌ലിം ജമാഅത്ത് മുള്ളേരിയ സോൺ സെക്രട്ടറി അബ്ദുൽ റഹ്മാൻ സഖാഫി പള്ളങ്കോട് അധ്യക്ഷത വഹിച്ചു.സോൺ എസ്.വൈ.എസ് പ്രസിഡന്റ് ജമാലുദ്ദീൻ സഖാഫി ആദൂർ സ്വാഗതം പറഞ്ഞു .
മുള്ളേരിയ സോൺ പ്രചാരണ സമിതിക്ക് രൂപം നൽകി.സർക്കിൾ ,യൂണിറ്റ് ,മഹല്ല് സംഗമങ്ങൾ സംഘടിപ്പിക്കാനും പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.
ഭാരവാഹികൾ :സയ്യിദ് അബ്ദുല്ല സഖാഫ് ഇമ്പിച്ചിക്കോയ തങ്ങൾ ,സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം (രക്ഷാധികാരികൾ),അബ്ദുൽ റഹ്മാൻ സഖാഫി പള്ളങ്കോട് (ചെയർമാൻ),ഹാരിസ് ഹിമമി പരപ്പ(ജന.കൺവീനർ),അബ്ദുൽ റഹ്മാൻ സഅദി പള്ളപ്പാടി (ഫിനാൻസ് ),സൂഫി മദനി ,ജമാലുദ്ധീൻ സഖാഫി ,അബ്ദുല്ല ഹാജി എടോണി (വൈ.ചെയർമാൻ),സുലൈമാൻ സഅദി ,നൗഷാദ് ഹിമമി,ഖാദിർ കുണ്ടാർ(ജോ.കൺവീനർ) എന്നിവരെ ഭാരവാഹികളായും ,മഷ്ഹൂദ് സഖാഫി(ദേലംപാടി),റാഷിദ് ഹിമമി അടക്കം(പള്ളങ്കോട്),ഹിസാമുദീൻ ഹിമമി(കാറഡുക്ക),മൂസാൻ നേജിക്കാർ (ബെള്ളൂർ),അഹ്മദ് മുസ്‌ലിയാർ(മുളിയാർ) എന്നിവരെ സർക്കിൾ കോർഡിനേറ്റർ മാരായും തിരഞ്ഞെടുത്തു

Leave a comment

Your email address will not be published. Required fields are marked *