18/04/2024
#Uncategorized

ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന് നിലപാടുണ്ട്: പി എം എ സലാം

ഗവര്‍ണര്‍ വിഷയത്തില്‍ ലീഗിന് നിലപാടുണ്ട്: പി എം എ സലാം

നിര്‍ണായക ഘട്ടങ്ങളില്‍ മുമ്പും എം എല്‍ എമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

മലപ്പുറം | ഗവര്‍ണര്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് നിലപാടുണ്ടെന്ന് പി എം എ സലാം. ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് നാളെ യു ഡി എഫിനെ അറിയിക്കും.

നിര്‍ണായക ഘട്ടങ്ങളില്‍ മുമ്പും എം എല്‍ എമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാട് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സലാം വ്യക്തമാക്കി.

ഇന്ന് മലപ്പുറത്ത് നടക്കുന്ന അസാധാരണ യോഗത്തില്‍ നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ലീഗ് തീരുമാനമെടുക്കും.സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനായുള്ള ബില്‍ പാസാക്കലാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ പ്രധാന അജണ്ട. നാളെ തുടങ്ങുന്ന സമ്മേളനം ഈ മാസം 15 വരെ നീണ്ടുനില്‍ക്കും.

ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മുസ്ലിം ലീഗിന്റെ നിലപാട് വ്യത്യസ്തമാണ്. സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളില്‍ ലീഗിന് വിയോജിപ്പുണ്ടെങ്കിലും ബില്ലിനെ പിന്തുണക്കാന്‍ സാധ്യതയില്ല.

Leave a comment

Your email address will not be published. Required fields are marked *