29/04/2024
#National

കൊവിഡിനേക്കാള്‍നൂറിരട്ടി ഭീകരനായപകര്‍ച്ചവ്യാധി വരുന്നു; മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പകര്‍ച്ചവ്യാധിയാണ് ലോകം ഇനി കാണാനിരിക്കുന്നതെന്ന മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. ഒ5ച1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് വിദഗ്ധരെ ആശങ്കപ്പെടുത്തുന്നത്. മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഈ വൈറസ് വകഭേദം സ്ഥിരീകരിക്കുന്ന പകുതി പേരും മരണപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ ലോകത്തില്ലാത്ത ഒരു വൈറസിനെ കുറിച്ചല്ല ആശങ്കപ്പെടുന്നതെന്നും ഇിനോടകം തന്നെ സാന്നിധ്യമറിയിച്ച, സസ്തനികളെ ബാധിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നുമാണ് പക്ഷിപ്പനി ഗവേഷകന്‍ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നത്. കൊവിഡിനേക്കാള്‍ 100 മടങ്ങ് പകര്‍ച്ചാശേഷിയും അപകടകാരിയുമായും ഈ വൈറസെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രി കണ്‍സള്‍ട്ടന്റ് ജോണ്‍ ഫുള്‍ട്ടന്‍ പറഞ്ഞു.

2003 മുതലുള്ള കണക്കെടുത്താല്‍ ഒ5ി1 ബാധിക്കപ്പെട്ട 100 ല്‍ 50 പേരും മരണപ്പെട്ടതായാണ് വിവരം. ലോകാരോഗ്യ സംഘടന നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 887 കേസുകളില്‍ 462 പേരും മരണപ്പെട്ടിട്ടുണ്ട്.

ഇന്‍ഫ്ളുവന്‍സ എയുടെ ഉപവകഭേദമാണ് ഒ5ി1. പക്ഷികളെയാണ് വൈറസ് ബാധിക്കുന്നതെങ്കിലും മനുഷ്യരടക്കമുള്ള സസ്തനികളില്‍ വൈറസ് കടന്നുകൂടിയാല്‍ മരണമായിരിക്കും ഫലം.

Leave a comment

Your email address will not be published. Required fields are marked *