19/04/2024
#Uncategorized

എസ്.എസ്.എഫ് ജില്ലാ റാലി: ഐൻ ടീം അംഗങ്ങളുടെ പ്രീ സിറ്റിംഗ് ആരംഭിച്ചു

എസ്.എസ്.എഫ് ജില്ലാ റാലി: ഐൻ ടീം അംഗങ്ങളുടെ പ്രീ സിറ്റിംഗ് ആരംഭിച്ചു

കാസർകോട്: എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി 24 ന്
ചെറുവത്തൂരിൽ നടക്കുന്ന ജില്ലാ റാലിയുടെ വ്യത്യസ്ത രീതിയിലുള്ള പ്രചരണങ്ങളാണ്  ജില്ലയിലൊടുക്കും അരങ്ങേറുന്നത്. പോസ്റ്റർ പതിച്ചും കമാനങ്ങൾ സ്ഥാപിച്ചും
പ്രചരണങ്ങൾ കൊഴുക്കുകയാണ്. വിവിധ ഘടകങ്ങളിലെ ഭാരവാഹി പ്രകടനങ്ങൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സെക്ടർ കമ്മറ്റി
തെരഞ്ഞെടുത്ത ഐൻ ടീം അംഗങ്ങളാണ് ജില്ലാ റാലിയിൽ പങ്കെടുക്കുക.
ജില്ലാ റാലിയുടെ ഭാഗമായി സെക്ടർ കേന്ദ്രങ്ങളിൽ ഐൻ ടീം പ്രീ സിറ്റിംഗ് പുരോഗമിക്കുകയാണ്.
പ്രവർത്തകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ്ചെറുവത്തൂരിൽ നടക്കുന്നത്.
യൂസുഫ് മദനി ചെറുവത്തൂർ ചെയർമാനും ശകീർ എംടിപി കൺവീനറും ശരീഫ് മൗലവി ഫിനാൻസ് സെക്രട്ടറിയുമായ കമ്മറ്റിയാണ്
പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *