24/04/2024
#Uncategorized

കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന് കാസറഗോഡ് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന് കാസറഗോഡ് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

 

കാസർകോട് : കേരളത്തിലെ സ്വകാര്യ മെഡിക്കൽ ലബോറട്ടറി ഉടമകളുടെ കൂട്ടാഴ്മയായ കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ( കെ പി എൽ ഒ എഫ്) കാസറഗോഡ് ജില്ലാ സമ്മേളനം മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ബഹു. തുറമുഖം, മൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിൽ ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് അബൂ യാസർ കെ പി അധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അസീസ് അരീക്കര മുഖ്യ പ്രഭാഷണവും സംസ്ഥാന ജോ.സെക്രട്ടറി പി അനിൽകുമാർ സംഘടനാ വിഷദീകരണവും സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊടമ ന അനുമോദന പ്രസംഗവും നടത്തി.
ജില്ലാ ഭാരവാഹികളായി ഫാസിൽ പി – ഹെൽത്ത് കോർട്ട് കുമ്പള( പ്രസിഡണ്ട് ),
സുനിൽ കുമാർ കെ – രാജാ ലാബ് നീലേശ്വരം (സെക്രട്ടറി), ജഗന്നാഥ് പി – എസ് ബി ലാബ് ചെർക്കള(ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി അബൂ യാസർ കെ പി – കെ ഡി സി ലാബ് ഉളിയത്തടുക്ക , സുഷീലാ ബാലഗോപാൽ – കെ എം സി ലാബ് ബദിയടുക്ക , ജോ.സെക്രട്ടറിമാരായി രാധാകൃഷ്ണൻ വിപി – ഐ ഡിയൽ ലാബ് കാസറഗോഡ് , സുപ്രഭ എം – എം & എൻ ലാബ് ള്ളിയത്തടുക്ക എന്നിവരെ തെരഞ്ഞെടുത്തു.
ഫാസിൽ പി സ്വാഗതവും സുനിൽ കുമാർ കെ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *