18/04/2024
#Uncategorized

കളത്തൂർ വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

കളത്തൂർ വാഹനാപകടം ഓട്ടോ ഡ്രൈവർ മരണപ്പെട്ടു.

പുത്തിഗെ: കളത്തൂരിൽ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഗുരുതമായ പരുക്കേറ്റ ഓട്ടോ ഡ്രൈവർ കട്ടത്തടുക്ക രിഫാഇ നഗറിലെ
എം. ബി അബ്ദുൽ റഹിമാൻ (61) മരണപ്പെട്ടു.
വർഷങ്ങളായി കട്ടത്തടുക്ക സ്റ്റാൻ്റിൽ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന
അബ്ദുൽ റഹ്മാൻ ശനിയാഴ്ച രാവിലെ യാത്രക്കാരെ എടുത്ത് കുമ്പള ഭാഗത്തേക്ക് പോകുമ്പോൾ ഏതാനും പേർ അപകടം വരുത്തുന്ന നിലയിൽ റോഡിനു കുറുകെ ബൈക്ക് കയറ്റിയതാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
കേരള മുസ്ലിം ജമാഅത്ത് രിഫാഇ നഗർ യൂണിറ്റ് പ്രവർത്തകനാണ്.
മഹല്ല് കമ്മറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ മഞ്ചത്തടുക്കം ബീരാൻ മൊയ്‌ദീൻ്റെയും
ഖദീജയുടെയും മകനാണ്
ഭാര്യ :- ഉമ്മു ഹലീമ ഊജംപദവ്
മക്കൾ :- ഖദീജ,
അബ്ദുൽ റഷീദ്, ഫൗസിയാ, ത്വാഹ, മുനീർ, അഷ്‌റഫ്‌ സഅദി, ഫൈസൽ, അഫ്സത്ത്.
മംഗലാപുരത്ത് പോസ്റ്റ് മോർട്ടം നടത്തി.
രിഫാഇ നഗർ ഖബർ സ്ഥാനിൽ ഖബറടക്കം.
മുഹിമ്മാത്ത് വൈ.പ്രസിഡണ്ട് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സെക്രട്ടറി. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി  അനുശോചിച്ചു’

Leave a comment

Your email address will not be published. Required fields are marked *