28/03/2024
#FIFA WORLD CUP 2022

സഊദിയുടെ ലോകകപ്പ് വിജയം : ബുധനാഴ്ച്ച പൊതു അവധി

സർക്കാർ-സ്വകാര്യ മേഖലക്കും-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം

റിയാദ് |
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് സഊദിൽ സൽമാൻ രാജാവ് പൊതു അവധി പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

ദേശീയ ടീമിന്റെ വിജയം അവധിയായി ആഘോഷിക്കാൻ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നൽകിയ നിർദ്ദേശം സഊദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകരിക്കുകയും ,പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എല്ലാ മേഖലയിലും അവധി ബാധകമാണ് ,നേരത്തെ സർക്കാർ ജീവനക്കാർക്ക് സഊദി-അർജന്റീന മത്സരം ലൈവായി വീക്ഷിക്കുന്നതിന് ഉച്ചക്ക് പന്ത്രണ്ട് മണിമുതൽ അവധിയും നൽകിയിരുന്നു

 

Leave a comment

Your email address will not be published. Required fields are marked *