29/04/2024
#Kerala

സംസ്ഥാനത്ത്വേനല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ വേനല്‍ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

അിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പുമുണ്ട്. ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 9 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40ത്ഥഇ വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38ത്ഥഇ വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37ത്ഥഇ വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36ത്ഥഇ വരെയും (സാധാരണയെക്കാള്‍ 2 4 ത്ഥഇ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *