29/03/2024
#Uncategorized

ഉണർന്നിരിക്കുന്ന 48 മണിക്കൂർ;ഇന്ന് തുടക്കം

ഉണർന്നിരിക്കുന്ന 48 മണിക്കൂർ;ഇന്ന് തുടക്കം

കാസർകോട് :എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ്, ഗോൾഡൻ ഫിഫ്റ്റി പ്രചാരണ ഭാഗമായി ജനുവരി 1,2 ന് 55 കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടക്കും.സെക്ടർ ഐൻ ടീം അംഗങ്ങൾ നേതൃത്വം നൽകും.
മാർച്ച്‌ 10,11,12 തീയതികളിൽ നടക്കുന്ന പ്രൊഫ്‌ സമ്മിറ്റിൽ കേരളത്തിന് അകത്തും പുറത്തും പഠിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.50 വർഷം പൂർത്തീകരിക്കുന്ന എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി കേരള വിദ്യാർത്ഥി സമ്മേളനം ഏപ്രിൽ 29 ന് കണ്ണൂരിൽ നടക്കും.
ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഅദി അധ്യക്ഷത വഹിച്ചു.റഈസ് മുഈനി,ബാദുഷ സഖാഫി,മുർഷിദ് പുളിക്കൂർ,മൻഷാദ് അഹ്സനി,ഇർഷാദ് കളത്തൂർ,സിദ്ധീഖ് സഖാഫി,മൻസൂർ കൈനോത്ത് എന്നിവർ സംബന്ധിച്ചു.നംഷാദ് ബേക്കൂർ സ്വാഗതവും അബു സാലി നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *