28/03/2024
#Uncategorized

കൊടിയമ്മ ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു

കൊടിയമ്മ ജമാഅത്ത് കമ്മിറ്റി നിലവില്‍ വന്നു

 കുമ്പള : കൊടിയമ്മ ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗം മദ്‌റസയിൽ വെച്ച് നടന്നു. ജമാഅത്ത് പ്രസിഡന്റ് മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.മഹ്മൂദ് സഅദി കൊടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.അബൂബക്കർ പി എ സ്വാഗതവും അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ :
മൊയ്തു ഹാജി എം എം കെ (പ്രസിഡന്റ്)
അബൂബക്കർ പി എ (ജനറല്‍ സെക്രട്ടറി)
കെ കെ അബ്ബാസ് ഹാജി (ട്രഷറർ)
ഹംസ ഊജാർ (വൈസ് പ്രസിഡന്റ്) അബ്ദുൽ റഹ്മാൻ അദ്രി(ജോയിന്റ് സെക്രട്ടറി)

Leave a comment

Your email address will not be published. Required fields are marked *