19/04/2024
#Uncategorized

‘ലോകകപ്പ് വേദികളിലെ മാലിന്യങ്ങളിൽ നിന്ന് വൈദ്യുതി’ ഖത്തർ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട്

‘ലോകകപ്പ് വേദികളിലെ മാലിന്യങ്ങളിൽ നിന്ന് വൈദ്യുതി’ ഖത്തർ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട്

ലോകകപ്പ് വേദികള്‍ക്ക് സമീപത്തെ മാലിന്യങ്ങളില്‍ നിന്ന് ഖത്തര്‍ ഉല്‍പ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി. ആകെ 2173 ടണ്‍ മാലിന്യമാണ് ഖത്തര്‍ ലോകകപ്പിന്റെ എട്ട് വേദികളില്‍ നിന്നുമായി ലഭിച്ചത്. ഇതില്‍ 28 ശതമാനം ഗ്രീന്‍ എനര്‍ജിയാക്കി മാറ്റി. അതായത് 5.58340 കിലോവാട്ട് വൈദ്യുതി.(fifa world cup 2022 approximately 80 of waste as recycled)

ബാക്കി 72 ശതമാനം മാലിന്യത്തില്‍ നിന്നും 797 ടണ്‍ ജൈവവളവും ലഭിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ലോകകപ്പ് സമയത്ത് ഖത്തറില്‍ നിന്നും ആകെ ലഭിച്ചത് അഞ്ചര ലക്ഷത്തോളം ടണ്‍ മാലിന്യമാണ്. ഇതെല്ലാം സമാന രീതിയിലാണ് റീസൈക്കിള്‍ ചെയ്തത്.

പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്. പേപ്പര്‍, കാര്‍ഡ്ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് എന്നിവയായി 1129 ടണ്‍ മാലിന്യമാണ് ലഭിച്ചത്. ഇതെല്ലാം ഫാക്ടറികളില്‍ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നു. പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയും 1627 ട്രക്കുകളുമാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി ഖത്തര്‍ നിയോഗിച്ചിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *