19/04/2024
#Uncategorized

സുസ്ഥിര വികസനം;കാസർകോട് നഗരസഭ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകണം : എസ്.എസ്‌.എഫ്.

സുസ്ഥിര വികസനം;കാസർകോട് നഗരസഭ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകണം : എസ്.എസ്‌.എഫ്.

കാസർകോട് : സുസ്ഥിര വികസനം സമ്പൂർണ്ണതയിലേക്ക് എത്തിക്കാൻ കാസർകോട് നഗരസഭ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ നൽകണം എന്ന് എസ്.എസ്. എഫ് കാസർകോട് ഡിവിഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു.

റസാഖ് സഅദി അധ്യക്ഷത വഹിച്ച യോഗം കേരള മുസ്‌ലിം ജമാഅത്ത് കാസർകോട് സോൺ ജനറൽ സെക്രട്ടറി മുഹമ്മദ്‌ ടിപ്പു നഗർ ഉൽഘാടനം ചെയ്തു.

ജില്ലാ ഭാരവാഹികളായ ബാദുഷ ഹാദി, തസ്‌ലിം കുന്നിൽ, മുദസ്സിർ മഞ്ചേശ്വരം കൗൺസിലിന് നേതൃത്വം നൽകി.

അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം,ഫാറൂഖ് പൊസോട്ട്,കരീം ജൗഹരി, ഫയാസ് പട്ള സംബന്ധിച്ചു.

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഡിവിഷൻ ഭാരവാഹികൾ ;
അഷ്‌റഫ് ഹിമമി സഖാഫി (പ്രസിഡന്റ്‌), റഷാദ് പന്നിപ്പാറ (ജനറൽ സെക്രട്ടറി), ഖാദർ ഹിമമി ചേരൂർ (ഫിനാൻസ് സെക്രട്ടറി)

സെക്രട്ടറിമാർ ; ഫാറൂഖ് ബള്ളൂർ, അബ്ദുറഹ്മാൻ സഅദി എർമാളം,അൽവാരിസ് മനാസ് ഹിമമി സഖാഫി, ദാവൂദ് സഖാഫി ആലംപാടി, സലാം ഹിമമി, മുഹാസ് മൊഗർ, ഹുമൈദ് മുട്ടത്തോടി, മുർഷിദ് പട്ള
സെക്രട്ടേറിയറ്റ് ; സവാദ് പന്നിപ്പാറ.

മുർഷിദ് പുളിക്കൂർ സ്വാഗതവും റഷാദ് പന്നിപ്പാറ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *