20/04/2024
#Kasaragod

കേരള മുസ്‌ലിം ജമാഅത്ത് കാസറഗോഡ് സോൺ ശിൽപശാല ശ്രദ്ധേയമായി.!

കേരള മുസ്‌ലിം ജമാഅത്ത്
കാസറഗോഡ് സോൺ

ശിൽപശാല ശ്രദ്ധേയമായി.!

കാസറഗോഡ് : “ധർമ പാതയിൽ അണി ചേരുക” എന്ന ശീർഷകത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് കാസറഗോഡ് സോൺ സംഘടിപ്പിച്ച ആർ. ഡി. ശിൽപശാല ഏറെ ശ്രദ്ധേയമായി. സോൺ പ്രസിഡന്റ് സയ്യിദ് അബ്ദുൽ കരീം അൽഹാദിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി മുഖ്യപ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബശീർ പുളിക്കൂർ വിഷയാവതരണം നടത്തി. സയ്യിദ് അലവി തങ്ങൾ, സയ്യിദ് എസ്.കെ. കുഞ്ഞിക്കോയ തങ്ങൾ, ഇത്തിഹാദ് മുഹമ്മദ്‌ ഹാജീ, സുലൈമാൻ ഹാജി തുരുത്തി, ആലമ്പാടി അബ്ദുൽ ഹമീദ് മൗലവി, സഈദ് സഅദി കോട്ടക്കുന്ന്, നാഷണൽ അബ്ദുല്ല, അബ്ദുൽ ഖാദിർ നെല്ലിക്കുന്ന്, ശാഫി ഹാജി ബേവിഞ്ച, എ. എം. മഹമൂദ് മുട്ടത്തോടി, അബ്ദുല്ല ഹാജി പള്ളം, കെ.വി. അബൂബക്കർ മൗലവി, മുഹമ്മദ്‌ ശാഫി പട്ല, ഹുസൈൻ മുട്ടത്തൊടി, ശംസുദ്ദീൻ ഹാജി കോളിയാട്, അബ്ദുൽ ലത്വീഫ് അറഫ തുടങ്ങിയവർ ചർച്ചയിൽ സജീവമായി. മൻസൂർ നെല്ലിക്കുന്ന് സ്വാഗതവും മുഹമ്മദ്‌ ടിപ്പു നഗർ നന്ദിയും പറഞ്ഞു..

Leave a comment

Your email address will not be published. Required fields are marked *