28/03/2024
#Kerala

സര്‍ക്കാറിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി: ഗവര്‍ണര്‍

സര്‍ക്കാറിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി: ഗവര്‍ണര്‍

നയപ്രഖ്യാപനം എത്രകാലം നീട്ടുമെന്നു ഗവര്‍ണര്‍

 

കൊച്ചി | സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവിയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.

തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ താന്‍ തന്നെയാണ് തീരുമാനിക്കുന്നതെന്നും ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്നും എത്ര കാലം അങ്ങനെ നീട്ടാന്‍ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു. സര്‍വകലാശാലയില്‍ ബന്ധു നിയമനം അനുവദിക്കില്ല. യോഗ്യത ഉള്ളവര്‍ക്ക് സ്ഥാനങ്ങളില്‍ എത്താം. വ്യക്തികള്‍ക്കു പ്രാധാന്യം ഇല്ല.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെചാന്‍സലര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. നാണക്കേട് മറച്ചു വെക്കാന്‍ ആണ് സര്‍ക്കാരിന്റെ ശ്രമം.

കോടതി വിധിയില്‍ സര്‍ക്കാരിന് അതൃപ്തി ഉണ്ട്. സര്‍ക്കാര്‍ കേഡറിനു വേണ്ടി പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിസിമാരെ നിയമിക്കാന്‍ നിര്‍ദേശം വരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു.

യൂനിവേഴ്‌സിറ്റികള്‍ മുതല്‍ കോര്‍പറേഷനുകളില്‍ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്. കെ ടി യു വി സി ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പരിശോധിക്കും. ജോലി തടയുന്നത് ക്രിമിനല്‍ കുറ്റം ആണ്.

Leave a comment

Your email address will not be published. Required fields are marked *