29/03/2024
#Uncategorized

സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ്ദാനം;മുള്ളേരിയ സോണിൽ മഹല്ല് സംഗമങ്ങൾക്ക് തുടക്കം

സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ്ദാനം;മുള്ളേരിയ സോണിൽ മഹല്ല് സംഗമങ്ങൾക്ക് തുടക്കം

ദേലംപാടി : 2023 മാര്‍ച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനേഴാമത്‌ ഉറൂസ് മുബാറകിൻറെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റേയും ഭാഗമായി മുള്ളേരിയ സോണിൽ മഹല്ല് സംഗമങ്ങൾക്ക് തുടക്കം.മയ്യളം മുഹ്‌യദ്ദീൻ ജുമുഅ മസ്ജിദ് സയ്യിദ് യഹ് യൽ അഹ്ദൽ നഗറിൽ നടന്ന സോൺ ഉത്ഘാടന സംഗമം എസ് .വൈ .എസ് ജില്ലാ ദഅവാ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ കണ്ണവം ഉത്ഘാടനം ചെയ്തു .മുഹിമ്മാത്ത് സ്വാഗത സംഘം ജന കൺവീനർ അബ്ദുൽ
ഖാദിർ സഖാഫി മൊഗ്രാൽ മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ വിഷയാവതരണം നടത്തി. ഉമൈർ ഹിമ്മി സഖാഫി, ജമാഅത്ത് പ്രസിഡന്റ് ഇസ്മായിൽ എം, ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി നാരംമ്പാടി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് യു കെ മുഹമ്മദ്, ജമാഅത്ത് സെക്രട്ടറി അബൂബക്കര്‍ ഡി എ, ഹസൈനാർ ഹാജി എം എ, സോൺ മീഡിയ സെക്രട്ടറി ഉമർ സഖാഫി മയ്യളം, എസ് എസ് എഫ് മുള്ളേരിയ തുടങ്ങിയവര്‍ സംസാരിച്ചു.
സോണിലെ മുഴുവൻ മഹല്ലുകളിലും മഹല്ല് സംഗമങ്ങൾ സംഘടിപ്പിക്കും

Leave a comment

Your email address will not be published. Required fields are marked *