19/04/2024
#Uncategorized

പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധി ഇന്ന്

പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധി ഇന്ന്

 

കൊച്ചി | കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരായ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പറയുക. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രിയ വര്‍ഗീസിനെ നിയമിച്ചതെന്ന ഹരജിയില്‍ തുടര്‍ച്ചയായ രണ്ട് ദിവസം വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി വിധിയിലേക്ക് കടക്കുന്നത്.

പ്രിയ വര്‍ഗീസിന് നിയമന ശിപാര്‍ശ നല്‍കിയത് യു ജി സി ചട്ടങ്ങള്‍ മറികടന്നാണെന്നും പി എച്ച് ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമാണ് യു ജി സിയുടെ വാദം. പി എച്ച് ഡി കാലയളവില്‍ പ്രിയക്ക് മതിയായ ഹാജരില്ലെന്നും ലീവ് കാലയളവില്‍ പ്രിയ അധ്യാപികയായി തുടര്‍ന്നെന്നും യു ജി സി ആരോപിക്കുന്നു. അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ യോഗ്യത ഉണ്ടെന്നാണ് പ്രിയയുടെ വാദം.

Leave a comment

Your email address will not be published. Required fields are marked *