24/04/2024
#Uncategorized

”ലഹരി, ഭരണ കൂടമാണ് പ്രതി” എസ് എസ് എഫ് തൃക്കരിപ്പൂർ ഡിവിഷൻ പ്രതിഷേധം സംഘടിപ്പിച്ചു.

”ലഹരി, ഭരണ കൂടമാണ് പ്രതി” എസ് എസ് എഫ്
തൃക്കരിപ്പൂർ ഡിവിഷൻ പ്രതിഷേധം സംഘടിപ്പിച്ചു.

തൃക്കരിപ്പൂർ : ലഹരി ഒരു വിദൂര ഭീഷണി അല്ലാതായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ലഹരി മാഫിയ ഭീതിതമാം വിധം ഇടപെട്ടു തുടങ്ങിയിരിക്കുന്നു. കാവലിരിക്കേണ്ട നിയമ പാലകരും അധികാര സ്ഥാപനങ്ങളും നോക്കുകുത്തിയായി നിൽക്കുന്നു. കോടികൾ പൊടിച്ച് ക്യാമ്പയിനുകൾ നടത്തിയതുകൊണ്ട് ലഹരി വിപാടനം സാധ്യമല്ലെന്ന് സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അനിയന്ത്രിതമായ സ്വതന്ത്രവാദങ്ങൾക്ക് കാവൽ നിൽക്കുന്ന, വികസിത രാജ്യങ്ങൾ പോലും സാമൂഹ്യ സുരക്ഷിതത്വത്തിന് ഭീഷണിയായി കണ്ട് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് മറികടക്കാൻ ശ്രമിക്കുന്ന അരാജക ലിബറൽ വാദങ്ങൾക്ക് കുടപിടിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും ഇനിയെന്നാണ് യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണു തുറക്കുക. ലഹരി മാഫിയയുടെ കാരിയറുകളായി പ്രവർത്തിക്കേണ്ടി വന്ന ചെറിയ കുട്ടികളുടെ പോലും പരാതി കേൾക്കാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും സർക്കാരിനും പോലീസിനും കഴിയുന്നില്ലെങ്കിൽ ഈ ഭരണകൂടം എന്ന സ്ഥാപനത്തിന്റെ സാംഗത്യം എന്താണ്..?

ഈ നിസംഗത നോക്കി നിൽക്കാൻ നീതി ബോധമുള്ള പൗര സമൂഹത്തിന് കഴിയില്ല.
കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്താൻ അടിയന്തിര സംവിധാനം കാണണം. ലഹരി മാഫിയയെ നിലക്ക് നിർത്തണം എന്നാവശ്യപ്പെട്ട്
എസ് എസ് എഫ് തൃക്കരിപ്പൂർ ഡിവിഷൻ കമ്മിറ്റി തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ മാർച്ച്‌ നടത്തി . സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാവുന്നില്ലെങ്കിൽ വ്യപകമായ സമര പരിപാടികൾക്ക് സംഘടന നേതൃത്വം നൽകും. പ്രതിഷേധസമരത്തിൽ SSF തൃക്കരിപ്പൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ഷാഹിദ് മാഷ് പെട്ടിക്കുണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *