19/04/2024
#Uncategorized

വിവാദ കത്ത്: മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വിവാദ കത്ത്: മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 താത്കാലിക തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കാൻ ശ്രമം നടത്തിയെന്നാണ് മേയർക്ക് എതിരായ ആരോപണം.

തിരുവനന്തപുരം | കോര്‍പറേഷനില്‍ കരാര്‍ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ച സംഭവത്തിൽ മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നൽകിയത്.

മുനിസിപ്പാലിറ്റീസ് ചട്ടം 143 അനുസരിച്ചാണ് ആര്യ രാജേന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ട്ടിക്കാരുടെ നിയമനത്തിനായി പാര്‍ട്ടി നേതാവിന് കത്ത് നല്‍കിയ നടപടി സത്യപ്രതിജ്ഞ സംഘനമാണ് എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 താത്കാലിക തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കാൻ ശ്രമം നടത്തിയെന്നാണ് മേയർക്ക് എതിരായ ആരോപണം. ഒഴിവുകൾ ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് പുറത്തായതോടെ സംഭവം വിവാദമായി.

അതേസയം, കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

Leave a comment

Your email address will not be published. Required fields are marked *