18/04/2024
#Uncategorized

ചിനാല ദാറുന്നജാത്ത് 13ാം ആണ്ട് വാർഷിക-സനദ് ദാന സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ജനുവരിയിൽ

ചിനാല ദാറുന്നജാത്ത് 13ാം വാർഷിക-സനദ് ദാന സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ജനുവരിയിൽ

മഞ്ചേശ്വരം: ഉപ്പള, ചിഗുരുപദേ ചിനാലയിൽ മത ഭൗതീക വൈജ്ഞാനിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവങ്ങൾ കാഴ്ച വെച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിനാല ദാറു നജാത്ത് എഡ്യൂക്കേഷൻ സെന്റർ 13 ആം വാർഷിക- സനദ്ദാന സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും 2023 ജനുവരി 26,27,28,29 തിയ്യതികളിൽ ചിനാല സി. എം നഗറിൽ നടക്കും.
സിയാറത്ത്, പതാക ഉയർത്തൽ, ഉദ്ഘടന സമ്മേളനം, ബുർദ്ദ മജ്‌ലിസ്, പണ്ഡിത സംഗമം, ബഹുജന കൺവെൻഷൻ, വനിതാ ക്ലാസ്സ്, സനദ് ദാനം, സമാപന സമ്മേളനം, അന്ന ദാനം തുടങ്ങിയ പരിപാടികൾ നടക്കും.
വിവിധ പരിപാടികളിലായി, സയ്യിദ് കുമ്പോൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി കടലുണ്ടി, സയ്യിദ് കുറാ തങ്ങൾ, സയ്യിദ് അത്വഹുല്ല തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ, സയ്യിദ് മന്നാനി ബറേൽവി. യു. പി ഹസ്‌റത്ത് ഫാസിൽ റസ് വി കാവൽകട്ട, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി, യു. ടി ഖാദർ എം. എൽ. എ, എ. കെ. എം അഷ്റഫ് എം. എൽ. എ, തുടങ്ങിയ പ്രമുഖ വ്യകതിത്വങ്ങൾ സമ്മേളിക്കും

 

Leave a comment

Your email address will not be published. Required fields are marked *