28/03/2024
#Kasaragod #Muhimmath

മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന് പ്രൗഢമായ തുടക്കം

പുത്തിഗെ: വിശ്വ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മമാസമായ റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 12 വരെ മുഹിമ്മാത്തില്‍ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സദസ്സിന് പ്രൗഢമായ തുടക്കം. ഇനി മുഹിമ്മാത്ത് കാമ്പസ് പ്രവാചക കീര്‍ത്തനങ്ങളുടെ ആരവങ്ങളാല്‍ മുഖരിതമാകും. പ്രകീര്‍ത്തനസദസിനു തുടക്കം കുറിച്ചുകൊണ്ട് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി .സമസ്ത ജില്ലാ വൈ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു. ജന.സെക്രട്ടറി ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.

കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി,വൈ.എം അബ്ദുറഹ്‌മാന്‍ അഹ്‌സനി,ഹാജി അമീറലി ചൂരി,സുലൈമാന്‍ കരിവെള്ളൂര്‍ , മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി ,മുഹതഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ റഹ്‌മാന്‍ മുസ് ലിയാര്‍ ചള്ളങ്കയം, കുഞ്ഞി മുഹമ്മദ് അഹ്സനി, ശാഫി സഅദി മുഹിമ്മാത്ത് നഗര്‍, ശരീഫ് സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

കാരുണ്യസ്പര്‍ശം, കലാസാഹിത്യ മത്സരം, പ്രകീര്‍ത്തന റാലി, ബുര്‍ദ മജ്‌ലിസ്, പ്രാര്‍ഥനാ സംഗമം, മദ്ഹുര്‍റസൂല്‍ പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും.

പ്രകീര്‍ത്തന സദസ്സിന്റെ രണ്ടാം ദിനമായ ഇന്ന് (സെപ്തംബര്‍ 28 ) സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ഗാന്ധി നഗര്‍, എന്നിവര്‍ നേതൃത്വം നല്‍കും.

മാഉ മുബാറക് ,കാരുണ്യസ്പര്‍ശം, കലാസാഹിത്യ മത്സരം, പ്രകീര്‍ത്തന റാലി, ബുര്‍ദ മജ്‌ലിസ്, പ്രാര്‍ഥനാ സംഗമം, മദ്ഹുര്‍റസൂല്‍ പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ നടക്കും.

 

Leave a comment

Your email address will not be published. Required fields are marked *