28/03/2024
#Kerala

അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നും നികുതി പിരിക്കാം; അന്തര്‍ സംസ്ഥാന ബസുടമകളുടെ ഹരജി ഹൈക്കോടതി തള്ളി.

അന്തര്‍ സംസ്ഥാന ബസുകളില്‍ നിന്നും നികുതി പിരിക്കാം; അന്തര്‍ സംസ്ഥാന ബസുടമകളുടെ ഹരജി ഹൈക്കോടതി തള്ളി.

ഇന്ത്യ മുഴുവന്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി നികുതി നല്‍കാനാവില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.

കൊച്ചി |  അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകളില്‍നിന്ന് കേരളത്തിന് നികുതി പിരിക്കാമെന്ന് ഹൈക്കോടതി. നികുതി പിരിവിന് എതിരെ അന്തര്‍ സംസ്ഥാന ബസുടമകള്‍ നല്‍കിയ ഹരജി തള്ളിയാണ് കോടതി ഉത്തരവ്.നവംബര്‍ ഒന്ന് മുതല്‍ കേരളത്തിലേയ്ക്ക് വരുന്ന അന്തര്‍സംസ്ഥാന ബസുകളില്‍നിന്ന് നികുതി ഈടാക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ബസുടമകള്‍ കോടതിയെ സമീപിച്ചത്.

ഇന്ത്യ മുഴുവന്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി നികുതി നല്‍കാനാവില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. എന്നാല്‍ സംസ്ഥാനം പ്രത്യേകമായി നികുതി പിരിക്കുന്നതില്‍ സാങ്കേതികമായി തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതായതിനാല്‍ ഇത് തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Leave a comment

Your email address will not be published. Required fields are marked *