26/04/2024
#Uncategorized

ഉക്കിനടുക്ക മെഡിക്കൽ കോളേജ് അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ്

ഉക്കിനടുക്ക മെഡിക്കൽ കോളേജ്
അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ്

കുമ്പള: ജില്ലയുടെ പ്രതീക്ഷയും അഭിമാനവുമായ കാസർകോട് മെഡിക്കൽ കോളേജിനോടുള്ള അവഗണന ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ് കുമ്പള ഡിവിഷൻ സ്റ്റുഡൻ്റ്സ് കൗൺസിൽ ആവശ്യപ്പെട്ടു.

നൂറുകണക്കിന് സാധാരണക്കാരായ രോഗികൾക്ക് ആശ്രയവും മെഡിക്കൽസീറ്റിന് കോടികൾ വിലയിട്ട് വിദ്യാർഥികളെ വലവീശി നിൽക്കുന്ന കാലത്ത് നൂറുകണക്കിന് സാധാരണക്കാരുടെ മക്കൾക്ക് ഗവ. ഫീസിൽ എം.ബി.ബി.എസിനു പഠിക്കാൻ അവസരവുമാണ് ഈ അവഗണയിലൂടെ നഷ്ട്ടപ്പെടുത്തുന്നത്.

വിദ്യഭ്യാസ ആരോഗ്യ മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസറഗോഡ് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കാൻ ഇനിയെങ്കിലും തയ്യാറാവണം.

മൻഷാദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ സ്വാദിഖ് സി എൻ ഉൽഘാടനം ചെയ്തു.
ബാദുഷാ ഹാദി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.

അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം,ഫാറൂഖ് പൊസോട്ട്,സിദ്ധീഖ് സഖാഫി ചെക്ക്പോസ്റ്റ്,സിദ്ധീഖ് മാസ്റ്റർ പി കെ നഗർ സംബന്ധിച്ചു.

അബൂ സ്വാലിഹ് സ്വാഗതവും ഉമൈർ സഖാഫി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
മിഖ്ദാദ് ഹിമമി(പ്രസിഡൻ്റ്),ഉമൈർ സഖാഫി(ജ:സെക്രട്ടറി)
ഉനൈസ്(ഫൈനാൻസ്)
നസീർ ഹിമമി,റഫീഖ് ഹിമമി,സിയാദ് കളത്തൂർ,ഖലീൽ,രിഫായി ഹിമമി മുളിയടുക്കം,വാസിഹ് സഖാഫി,ഷാനിദ്,അബ്ദുറഹ്മാൻ മുഗുറോഡ്(സെക്രട്ടറിമാർ)അബൂ സ്വാലിഹ്,റസ ഹിമമി,ഹാഫിള്ഉനൈസ് കളത്തൂർ,രിഫായി ശാന്തിപ്പള്ളം(സെക്രട്ടറിയേറ്റ്)

Leave a comment

Your email address will not be published. Required fields are marked *