29/03/2024
#Kerala

തരൂരിന്റെ മലബാര്‍ പര്യടനം ഇന്ന് കണ്ണൂരില്‍; തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിക്കും 

തരൂരിന്റെ മലബാര്‍ പര്യടനം ഇന്ന് കണ്ണൂരില്‍; തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിക്കും

മുന്‍ ഡിസിസി അധ്യക്ഷന്‍ അന്തരിച്ച സതീശന്‍ പാച്ചേനിയുടെ വീട് സന്ദര്‍ശിക്കും.

കണ്ണൂര്‍ |  സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി ശശിതരൂര്‍ എം പിയുടെ മലബാര്‍ പര്യടനം ഇന്നും തുടരും. ഇന്ന് അദ്ദേഹം കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ തലശേരി ആര്‍ച്ച് ബിഷപ്പിനെ സന്ദര്‍ശിക്കും. ശേഷം 11 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ‘ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം മുന്‍ ഡിസിസി അധ്യക്ഷന്‍ അന്തരിച്ച സതീശന്‍ പാച്ചേനിയുടെ വീട് സന്ദര്‍ശിക്കും.

ഇന്നലെ മലപ്പുറത്ത് പര്യടനം നടത്തിയ തരൂര്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതിന് പിന്നാലെ കേരളത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് തരൂരിന്റെ മലബാര്‍ പര്യടനം.

അതേസമയം കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും മലപ്പുറത്ത് ലീഗ് നേതാക്കളെ കണ്ട ശേഷം തരൂര്‍ വ്യക്തമാക്കിയിരുന്നു

Leave a comment

Your email address will not be published. Required fields are marked *