29/03/2024
#Kasaragod

ആലൂർ എം.ജി.എൽ.സി പൂട്ടിയ നടപടി അന്വേഷണം തുടങ്ങി ശിശു ക്ഷേമ വകുപ്പ്

ആലൂർ എം.ജി.എൽ.സി പൂട്ടിയ നടപടി അന്വേഷണം തുടങ്ങി ശിശു ക്ഷേമ വകുപ്പ്.

ശിശു ക്ഷേമ സമിതി ആലൂർ എം.ജി.എൽ.സി സന്ദർശിച്ചു,

കാസറകോട് : മുളിയാർ പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ ആലൂരിലെ ഏക പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായ ആലൂർ മൾട്ടി ഗ്രേഡ് ലേർണിംഗ് സെന്റർ അടച്ചുപൂട്ടുന്നതിലൂടെ പ്രദേശ വാസികളായ അമ്പതോളം കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം നിഷേധിക്കപ്പെടുന്നു എന്ന് കാണിച്ച് പ്രതിഷേധ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസറഗോഡ് ജില്ലാ ശിശു ക്ഷേമ സമിതി ആലൂർ എം.ജി.എൽ.സി സന്ദർശിച്ചു,

ശിശു ക്ഷേമ സമിതി ചെയർ പേഴ്സൺ അഡ്വ മോഹൻ കുമാർ നയിച്ച സംഘത്തിൽ ശിശു ക്ഷേമ സമിതി അംഗങ്ങളായ അഡ്വ ശ്രീജിത്ത്, ശ്രീ അഹമ്മദ് ഷറീൻ , അഡ്വ ടിറ്റി മോൾ കെ ജൂലി എന്നിവർ ഉൾപ്പെട്ടിരുന്നു.

എം എൽ എ , എം പി ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച ക്ലാസ് റൂമുകൾ, ഉച്ച ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനങ്ങൾ തുടങ്ങിയവ പ്രതിഷേധ സമിതി അംഗങ്ങൾ അന്വേഷണ സംഘത്തിന് പരിചയപ്പെടുത്തി,
നാട്ടുകാരുടെ സഹായത്തോടെ നിലവിൽ പഠനം തുടരുന്ന സെന്ററിലെ കുട്ടികളോടും അധ്യാപകരോടും സംഘം സംവേദനം നടത്തി,

നിലവിൽ ലഭ്യമായ യാത്ര സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ പകരം സംവിധാനങ്ങളിലെക്ക് കുട്ടികൾ എത്തിപ്പെടുന്നതിന്റെ വെല്ലുവിളി പരിശോധനയിൽ മനസ്സിലാക്കുന്നതായും സെന്റർ നിലനിർത്തുന്നതിനത്തിനായി സാധ്യതമായ എല്ലാ ഇടപെടലുകളും നടത്തും എന്നും ജില്ലാ ശിശു ക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ മോഹൻ കുമാർ പ്രതിഷേധ സമിതി അംഗങ്ങളെ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *