28/03/2024
#Kerala

പെരിയ കേസ് പ്രതിക്ക് ചികിത്സ; ജയില്‍ സൂപ്രണ്ട് വിശദീകരണം നല്‍കണം

പെരിയ കേസ് പ്രതിക്ക് ചികിത്സ; ജയില്‍ സൂപ്രണ്ട് വിശദീകരണം നല്‍കണം

സി ബി ഐ കോടതിയില്‍ നേരിട്ട് ഹാജരാകണം.

കണ്ണൂര്‍ |  പെരിയ കേസില്‍ ജയിലില്‍ കഴിയുന്ന സി പി എം നേതാവ് പീതാംബരന് ആയുര്‍വേദ ചികിത്സ നല്‍കിയതിന്റെ പേരില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് സി ബി ഐ കോടതി വിശദീകരണം തേടി.
നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണു നിര്‍ദ്ദേശം.

സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ 40 ദിവസത്തെ ആയുര്‍വേദ ചികിത്സക്ക് നിര്‍ദ്ദേശിച്ചത് സി ബി ഐ കോടതിയുടെ അനുമതി ഇല്ലാതെ ആണെന്നാണു പരാതി.

ഓക്ടോബര്‍ 24 നാണു ജയില്‍ സൂപ്രണ്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. നടുവേദനയും മറ്റ് ചില അസുഖങ്ങള്‍ ഉള്ളത് കൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം.

Leave a comment

Your email address will not be published. Required fields are marked *