29/03/2024
#Uncategorized

പാഴ്‌സലില്‍ സമയം രേഖപ്പെടുത്തണം, പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്; ഭക്ഷ്യസുരക്ഷക്ക് കര്‍ശന നടപടിയുമായി സര്‍ക്കാര്‍

പാഴ്‌സലില്‍ സമയം രേഖപ്പെടുത്തണം, പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്; ഭക്ഷ്യസുരക്ഷക്ക് കര്‍ശന നടപടിയുമായി സര്‍ക്കാര്‍

വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കും.

തിരുവനന്തപുരം : ഹോട്ടലിലെയും കാറ്ററിംഗ് സ്ഥാപനങ്ങളിലെയും പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഭക്ഷണ പാഴ്‌സലിന് മുകളില്‍ സമയം രേഖപ്പെടുത്തണം. പാഴ്‌സല്‍ നല്‍കുന്ന സമയമാണ് രേഖപ്പെടുത്തേണ്ടത്. നിശ്ചിത സമയത്തിനകം ഭക്ഷണം കഴിക്കുന്നതിനാണിത്. ഭക്ഷ്യസുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

ഉദ്യോഗസ്ഥരുടെ പരിശോധനാ നടപടികള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് രേഖപ്പെടുത്തേണ്ടത്. സാധാരണ നിലക്ക് നോട്ടീസ് നല്‍കാൻ പാടില്ല. കണക്ടിവിറ്റി സൗകര്യം ഇല്ലാത്തയിടങ്ങളില്‍ പരിശോധന കഴിഞ്ഞ് നിശ്ചിത സമയത്തിനകം ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം. തുടര്‍ നടപടികള്‍ സംസ്ഥാനതലത്തില്‍ പരിശോധിക്കാനാണിത്.

കുടിവെള്ളം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കും. ഇതിനായുള്ള ഹൈജീന്‍ റേറ്റിംഗ് ആപ്പ് ഉടന്‍ പുറത്തിറക്കും. ഭക്ഷണ പരിശോധനകള്‍ക്ക് സംസ്ഥാനതല കര്‍മ സേന രൂപവത്കരിക്കും. രഹസ്യരീതിയിലാണ് ഈ സേന പ്രവര്‍ത്തിക്കുക. കാസര്‍കോട് മുതല്‍ തിരുവനന്തപുരം എവിടെ വേണമെങ്കിലും ഇവര്‍ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *