18/04/2024
#Uncategorized

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

 

 

കാസര്‍കോട് |  കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആലാമിപള്ളി സ്വദേശി വിനോദ് കുമാറിന്റെ മകള്‍ നന്ദ (20) ആത്മഹത്യ ചെയ്തത സംഭവത്തില്‍ കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി എം കെ അബ്ദുല്‍ ഷുഹൈബാണ് (20) അറസ്റ്റിലായത്. സ്വകാര്യ ഫോട്ടോകള്‍ സാമൂഹ്യമാധ്യമം വഴി പരസ്യപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഷുഹൈബുമായി വീഡിയോ കോളില്‍ നന്ദ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യഭീഷണിയും മുഴക്കി. ഇക്കാര്യം ഷുഹൈബ് പോലീസിനെ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വീട്ടുകാര്‍ മുറിയില്‍ ചെന്നുനോക്കിയപ്പോഴേക്കും നന്ദ തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *