29/03/2024
#Kasaragod

ലഹരിക്കെതിരെ പ്രതിജ്ഞ എടുത്ത് സഅദിയ്യ ഗ്രാന്റ് അസ്സംബ്ലി.

ലഹരിക്കെതിരെ പ്രതിജ്ഞ എടുത്ത് സഅദിയ്യ ഗ്രാന്റ് അസ്സംബ്ലി.

സഅദിയ്യ സനദ് ദാന താജുൽ ഉലമ നൂറുൽ ഉലമ ആണ്ട് നേർച്ചയോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാന്റ് അസ്സംബ്ലിയിൽ ബേക്കൽ ഡി വൈ എസ് പി അഡ്വ. സുനിൽ കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദേളി  വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതു സമൂഹത്തിനെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സഅദിയ്യ സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഗ്രാന്റ് അസ്സംബ്ലി ശ്രദ്ദേയമായി. ബേക്കല്‍ ഡി വൈ എസ് പി അഡ്വ. സുനില്‍ കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി കീനോട്ട് അവതരിപ്പിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ജാഫര്‍ തങ്ങള്‍ മാണിക്കോത്ത്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഷാഫി ഹാജി കീഴൂര്‍, സി എല്‍ ഹമീദ്, നാസര്‍ ബന്താട്, അഹ്‌മദലി ബെണ്ടിച്ചാല്‍, ആസിഫ് ഫാളിലി, ഫാറൂഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രിന്‍സിപ്പാള്‍ ഹനീഫ് അനീസ് സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

 

 

 

ലഹരിക്കെതിരെ പ്രതിജ്ഞ എടുത്ത് സഅദിയ്യ ഗ്രാന്റ് അസ്സംബ്ലി.

Leave a comment

Your email address will not be published. Required fields are marked *