29/03/2024
#Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്തപുരം ഉസ്താദുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്തപുരം ഉസ്താദുമായി കൂടിക്കാഴ്ച നടത്തി

കാരന്തൂർ: ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമായി മുഖ്യമന്ത്രി കാന്തപുരം ഉസ്താദിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *