28/03/2024
#Gulf

എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

 

അൽ അഹ്സ:- ഇന്നലെ വാഫാത്തായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ശൈഖുന എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഐ സി എഫ്- ആർ എസ് സി അൽ അഹ്സ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മജ്‌ലിസിൽ വിളത്തുർ അബ്ദുള്ള സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ശറഫുദ്ദീൻ സഅദി, ഷരീഫ് സഖാഫി, അബ്ദുള്ള സഖാഫി പൊന്നാനി, അശ്റഫ് മുസ്ലിയാർ ആമയുർ, ഇബ്രാഹിം സഅദി, സി കെ സലാം കോട്ടയം, റഫീക്ക് ആലപ്പുഴ, റഫീഖ് കുരാരി, അബു താഹിർ, സുഹൈൽ ജൗഹരി, ഉനൈസ് എർമാളം തുടങ്ങിയവർ സംബന്ധിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *