28/03/2024
#Uncategorized

“മീം” മുഹിമ്മാത്ത് മീലാദ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം

“മീം” മുഹിമ്മാത്ത് മീലാദ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം.

പുത്തിഗെ: മുഹിമ്മാത്ത് മീലാദ് ഫെസ്റ്റ് മീമിന് തുടക്കമായി.സയ്യിദ് ത്വാഹിറുൽ അഹ്ദൽ മഖാo സിയറാത്തിന് ശേഷം മുഹിമ്മാ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് മുദരിസ് ജമാലുദ്ദീൻ സഖാഫി പെർവാഡ് പതാക ഉയർത്തി.മഗ്‌രിബ് നിസ്ക്കാരന്തരം ഉദ്ഘാടനം സംഗമം നടന്നു.മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് പ്രിൻസിപ്പൾ സയ്യിദ് ഹസ്സനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു.കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ ഉസ്താദ് കോയ കപ്പാട് അഥിതിയായി. രിസാല എഡിറ്റർ മുഹമ്മദലി കിനാലൂർ വിഷയവതരണം നടത്തി.അബ്ദുസലാം അഹ്സനി പ്രാർത്ഥന നടത്തി. അബ്ദുൽ റഹ്‌മാൻ അഹ്സനി അധ്യക്ഷത വഹിച്ചു. അബൂബക്കർ കാമിൽ സഖാഫി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി, അബ്ദുൽ ഫത്താഹ് സഅദി, ശരീഫ് സഖാഫി, നിയാസ് കാന്തപുരം സംബന്ധിച്ചു .മഹ്ശൂഖ് ചിത്താരി സ്വാഗതവും അമീൻ കൊളക്കെ നന്ദിയും പറഞ്ഞു.ഫെസ്റ്റ് സമാപന സംഗമം വ്യാഴാഴ്ച്ച,പ്രഗത്ഭർ സംബന്ധിക്കും.

Leave a comment

Your email address will not be published. Required fields are marked *