26/04/2024
#Uncategorized

നേപ്പാളില്‍ ഭൂകമ്പത്തില്‍ ആറ് മരണം

നേപ്പാളില്‍ ഭൂകമ്പത്തില്‍ ആറ് മരണം.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അധികൃതരുടെ സംശയം.

കാഠ്മണ്ഡു |  പടിഞ്ഞാറന്‍ നേപ്പാളില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍  വീട് തകര്‍ന്നു ആറ് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ജില്ലയില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി ദോതിയിലെ ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ കല്‍പന ശ്രേഷ്ഠ അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് അധികൃതരുടെ സംശയം.

ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നേപ്പാള്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. മേഖലയില്‍ 24 മണിക്കൂറിനിടെ രണ്ടു ഭൂകമ്പവും ഒരു തുടര്‍ ചലനവും ഉണ്ടായതായി സീസ്‌മോളജി വകുപ്പ് അറിയിച്ചിരുന്നു. 

ന്യൂഡല്‍ഹിയിലും പരിസരപ്രദേശങ്ങളായ ലക്‌നോ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവടങ്ങളിലും ഭൂകമ്പം അനുഭവപ്പട്ടിരുന്നു. ഇവിടങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററെന്നാണ് സീസ്‌മോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനാലാണ് ഡല്‍ഹിയിലും പരിസരങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടത്.

 

Leave a comment

Your email address will not be published. Required fields are marked *