പിണറായിവിജയനുംനരേന്ദ്രമോദിക്കുമിടയിലെലിങ്കാണ് ജെഡിഎസ്; പി എം എ സലാം
പിണറായിവിജയനും നരേന്ദ്രമോദിക്കുമിടയില്‍ നിരവധി ലിങ്കുകളുണ്ട് അതിലൊരു ലിങ്കാണ് ജെഡിഎസെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പമാണ്. അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ വഞ്ചിക്കാനാണ്.
ജെ.ഡി.എസിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റാന്‍ സി.പി.ഐ.എം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പിണറായി വിജയന്‍ ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയില്‍ ഉള്ളവര്‍ക്ക് മന്ത്രി സഭയില്‍ പ്രാതിനിധ്യം നല്‍കിയാനിന്നും പി.എം.എ സലാം ആരോപിച്ചു.
ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്, അതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് മുന്നണി സംവിധാനമായതിനാല്‍ ലീഗിന് ഒറ്റയ്ക്ക് തീരുമാനിക്കാനാവില്ല. കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു ആവശ്യം യുഡിഎഫിനെ അറിയിക്കും. ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്. എല്ലാവരും അംഗീകരിച്ച കാര്യമാണ്. പക്ഷെ മുസ്ലിം ലീഗ് ഒരു മുന്നണിയിലെ ഘടകകക്ഷിയായത് കൊണ്ട് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും പി എം എ സലാം വ്യക്തമാക്കി.