വിഎസിന് അച്യുതാനന്ദന്ഇന്ന് 100ാം ജന്മദിനം
ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാര്‍ത്തലച്ച മുദ്രവാക്യങ്ങള്‍ ഉയര്‍ന്ന കേരള രാഷ്ട്രീയത്തില്‍ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യന്‍. മലയാളി മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകന്‍. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍.
അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സില്‍ അമ്മയേയും പതിനൊന്നാം വയസ്സില്‍ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തില്‍ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം.
പക്ഷാഘാതത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ മുതലാണ് വിഎസ് പൂര്‍ണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങള്‍ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസവിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വിഎസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകം സിപിഎം പുറത്തിറക്കും.