താജുല്‍ ഉലമ, നൂറുല്‍ ഉലമആണ്ട് നേര്‍ച്ച ഉളുവാറില്‍:മദനീയം മജ്ലിസ് നവംബര്‍ 4 ന്
കുമ്പള :സമസ്തയുടെ പ്രസിഡന്റുമാരായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ് .എഫ് ഉളുവാര്‍ യൂണിറ്റ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ച നവംബര്‍ 4ന് വിവിധ പരിപാടികളോടെ നടക്കും. അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപരും കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ദിവസവും ഓണ്‍ ലൈന്‍ വഴി നടത്തി വരുന്ന ആത്മീയ പ്രഭാഷണ പരിപാടിയായ മദനീയം മജ്ലിസ് ഇതിന്റെ ഭാഗമായി നടക്കും. ആണ്ട് നേര്‍ച്ചയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ എസ് വൈ എസ് കുമ്പള സോണ്‍ പ്രസിഡന്റ് ഹനീഫ് സഅദി കുമ്പോല്‍ ഉത്ഘാടനം ചെയ്തു.അഷ്റഫ് സഖാഫി ഉളുവാര്‍ അധ്യക്ഷത വഹിച്ചു.പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.അബ്ബാസ് മമ്മാലി(ചെയര്‍മാന്‍), അഷ്റഫ് സഖാഫി(വര്‍ക്കിങ് ചെയര്‍മാന്‍),അബ്ദുല്‍ ലത്തീഫ് എ ബി,അബ്ദുല്‍ ജലീല്‍ കോരത്തില, മുഹമ്മദ് കുഞ്ഞി ഹാജി, എം ഉസ്മാന്‍, ബശീര്‍ ബായിക്കട്ടെ,സിദ്ധീഖ് യു എ, യൂസുഫ് താത്തല്‍ പുര (വൈ ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി ഉളുവാര്‍(ജന.കണ്‍വീനര്‍), മുനീര്‍ കൊടുവ(കോഓര്‍ഡിനേറ്റര്‍), ജഹ്ഫര്‍ കൊടുവ, അബ്ബാസ് ഇ കെ,സിദ്ധീഖ് ഗുദര്‍, ഹനീഫ് കോരത്തില (ജോ കണ്‍വീനര്‍), നിയാസ് അബ്ദുല്ല, ലത്തീഫ് അബൂബക്കര്‍, അഫ്ലു(പ്രചാരണം), അലി കോരത്തില, ഷംസുദീന്‍ കോയ,ലത്തീഫ് കോരത്തില, മുഹമ്മദ് ഓണന്ത(ചീരണി), ശാക്കിര്‍ സഅദി, സ്വാദിഖ് മുഹമ്മദ്( വളണ്ടിയര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.